കൊച്ചി : യാഥാർത്ഥ്യമാകുന്നത് രണ്ടാമത്തെ ഏറ്റവും വലിയ ടെർമിനൽ പൈലിംഗ് പുരോഗമിക്കുന്നു കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമ്മിക്കുന്ന പുതിയ വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ടെർമിനലാണിത്. ......
കൊച്ചി: ഹിന്ദു യുവതി യുവാക്കളുടെ വിവാഹത്തിന് തടസ്സമായി ജാതിയും ജാതകവും മാറുന്ന സാഹചര്യങ്ങൾ പരിഗണിച്ച് ജാതി- ജാതക - ആർഭാട രഹിത വിവാഹത്തിന് പ്രേരണയും സഹായവും നൽകാനും ക്ഷേത്രങ്ങളിൽ മേൽ വസ്ത്രമിട്ട് പുരുഷൻമാർക്ക് പ്രവേശിക്കാൻ സ്വാതന്ത്യവും നൽകുന്ന സുപ്രധാന തീരുമാനങ്ങളെടുത്ത് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന നേതൃ യോഗം സമാപിച്ചു. പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഈ പുരോഗമനപരമായ തീരുമാനങ്ങൾ കൈ കൊണ്ടത്. ......
കോലഞ്ചേരി : കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കേളേജിലെ നവീകരിച്ച കാര്‍ഡിയോളജി ഒ.പി. ഉദ്ഘാടനം ചെയ്തു കേരളത്തിലെ ജനങ്ങളുടെ ആയൂര്‍ ദൈര്‍ഘ്യം മികച്ചതാണെന്നും അന്താരാഷ്ട്ര നിലവാരത്തിലാണെന്നും ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന് പ്രൊഫ. ......
കൊച്ചി: ലൂർദ്ദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു. ഫിസിയോതെറാപ്പി, ന്യൂറോളജിസ്റ്റ ന്യൂറോളജിസ്റ്റ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ന്യൂറോക്രാഫ്റ്റ് 2026 – സ്ട്രോക്കിന്റെ രോഗനിർണയം മുതൽ സുഖം പ്രാപിക്കുന്നതുവരെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ......

കൊച്ചി: കേരള ഫാഷന്‍ ലീഗ് സീസണ് 12 ഗ്രാന്റ് ഹയാത്തില്‍ അരങ്ങേറി. ഫാഷന്‍ ലീഗ് സ്ഥാപകനും സി ഇ ഒയും ഫാഷന്‍ പ്രൊഡ്യൂസറുമായ അഭില്ദേവിൻ്റെ നേതൃത്വത്തിലാണ് മികച്ച പ്രൊഡക്ഷന്‍ സെറ്റപ്പിൽ എൽ ഒ ഇ കേരള ഫാഷൻ ലീഗ് അവതരിപ്പിച്ചത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം സൂപ്പര്‍ മോഡലുകളാണ് റാംപില്‍ ഡിസൈനര്‍ വസ്ത്രങ്ങളുമായി ചുവടുവെച്ചത്
സെലിബ്രിറ്റി മോഡലുകളായി ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, മലയാള ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, ആര്‍ഷ ചാന്ദ്നി ബൈജു, പ്രാചി തെഹ്ലന്‍, ആര്‍ക്കിടെക്ടും നടിയും ബിഗ്ബോസ് താരവുമായ വേദ് ലക്ഷ്മി, ആര്യന് കാത്ത്, ഗിസല്ലെ തക്റാല്‍, ലോ ആന്റ് ഓര്‍ഡര്‍ താരം ഡോണ്‍ മിഖായേല്‍ എന്നിവര്‍ റാംപിലെത്തി.
മിഥുന് രമേഷും മീര അനിലുമായിരുന്നു അവതാരകര്‍.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡായ ലേബല്‍ എം 'ബ്രൈഡല്‍ എഡിറ്റ് 2026- 27' ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പുതിയ ബ്രൈഡല്‍ ശേഖരം അവതരിപ്പിച്ചു.
'ഫോര്‍ ചാപ്റ്റേഴ്സ് ഓഫ് ബ്രൈഡല്‍ എഡിറ്റ് 2026' എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ നാല് വ്യത്യസ്ത ബ്രൈഡല്‍ ശേഖരങ്ങളാണ് അവതരിപ്പിച്ചത്. ......
ദോഹ: സാമൂഹികജീവിതത്തിൽ മൂല്യങ്ങളുടെ അഭാവമാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ പറഞ്ഞു. ......
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാൻക്യൂർ ഫൌണ്ടേഷൻറെ പ്രവർത്തന ചെലവുകൾക്കായി 2 കോടിയുടെ സി എസ് ആർ സഹായവുമായി നയാരാ എനർജി. വൈപ്പിനിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് പാലിയേറ്റീവ് കെയർ കേന്ദ്രമായ കാൻക്യൂർ സാന്ത്വനകേന്ദ്രത്തിന്റെ സേവന പങ്കാളികൾ ആകുവാനുള്ള ധാരണാ പത്രം മുഖ്യമന്ത്രി വി. ......
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ കുട്ടികളുടെ താൽപര്യം മുൻനിർത്തിയാകണം: എ ടി ബോസ്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലുള്ള ഓരോ മാറ്റവും കുട്ടികൾക്ക് ഗുണകരമാണോയെന്ന് പരിശോധിച്ചശേഷം മാത്രമേ നടപ്പാക്കാവൂവെന്ന് വിദ്യാഭ്യാസ വിദഗ്ധനും ഗണിത ശാസ്ത്രജ്ഞനുമായ എ ടി ബോസ് പറഞ്ഞു. അണ് എയ്ഡഡ് സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച 'ശിക്ഷാ സംവാദ് 2026' ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരു വിശകലനവും കൂടാതെ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിക്കുന്നതിന് പകരം പ്രിൻസിപ്പൽമാരും അധ്യാപകരും മാറ്റങ്ങളുടെ ആവശ്യകത വിലയിരുത്തി അധികൃതർക്ക് നിർദേശങ്ങൾ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഗുരുകുല സമ്പ്രദായത്തിൽ നിന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാക്കി. ......
പാലക്കാട്: കൊടുവായൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.......
ദുബായ്: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നും സാമ്പത്തികമായി കബളിപ്പിച്ചെന്നും ആരോപിച്ച് പ്രവാസി മലയാളി യുവതി ദുബായ് പൊലീസിലും കേരള ഡിജിപിക്കും പരാതി നൽകി. യുഎഇയിലെ പ്രമുഖ പ്രവാസി സംഘടനയുടെ യുഎഇ നാഷനൽ കമ്മിറ്റി സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ ബിസിനസുകാരനെതിരെയാണ് പരാതി.
തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തതിന് പിന്നാലെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനും പ്രതി ശ്രമിച്ചെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. ......